സ്വര്‍ണ വില കുറഞ്ഞു; പവന് 28,120 രൂപ, ഗ്രാമിന് 3,515 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 28,120 രൂപയാണ് പവന്റെ ഇന്നത്തെ വില. മൂന്ന് ദിവസം കൊണ്ട് പവന് 520 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,515 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 28,400 രൂപയായിരുന്നു.

Top