സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 30,400 രൂപ

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ മാറ്റമില്ല. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.

പവന് 30,400 രൂപയിലും ഗ്രാമിന് 3,800 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

മാര്‍ച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് വില വര്‍ധിക്കുകയാണുണ്ടായത്. മാര്‍ച്ച് ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയത്.

Top