ഉള്ളിക്ക് പുറകെ മീനും; വില വര്‍ധിപ്പിച്ച് മത്സ്യത്തൊഴിലാളികള്‍, കിലോ 160 രൂപ മുതല്‍

കൊച്ചി: ഉള്ളിവിലയില്‍ പൊള്ളി നില്‍ക്കുന്നതിന്റെ ചൂട് ഇറങ്ങുന്നതിന് മുമ്പ് മത്സ്യ വിലയിലും വന്‍ വര്‍ധനവ്.
ചിക്കന്‍ കറിയില്‍ ഉള്ളി ആവശ്യമായതിനാല്‍ അത് കുറച്ച് സാധാരണക്കാര്‍ മീന്‍ വിഭവത്തിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ അവിടയെും അടികിട്ടി. കടലില്‍ മീന്‍ ലഭ്യത വര്‍ധിച്ചതിനാലാണ് മത്സ്യത്തൊഴിലാളികള്‍ മീനിന്റെ വിലയും വര്‍ധപ്പിച്ചത്. ഏറെക്കാലത്തിനു ശേഷം മത്തി ലഭ്യത കൂടിയതായും അയല, ചെമ്മീന്‍ തുടങ്ങിയ മീനുകളും കിട്ടിത്തുടങ്ങിയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഇടത്തരം മത്തിക്ക് വില്‍പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് ഇന്നലെ 160 ഉം വലിയതിനു 180 ഉം ആയിരുന്നു വില. ഒരാഴ്ച മുന്‍പ് ഇടത്തരം മത്തിയുടെ വില 120 ഉം വലിയ മത്തിക്ക് 160 രൂപയുമായിരുന്നു. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം, പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നു വലിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ പോകുന്നില്ല. നീര്‍ക്കുന്നം കുപ്പിമുക്കില്‍ നേരിയ തോതിലുള്ള ചാകരയില്‍ മത്തി, അയല, പൊടിമീന്‍ എന്നിവ കിട്ടുന്നു. മത്തി കിലോയ്ക്ക് 140 160 രൂപ, അയല 200,230 രൂപ എന്നിങ്ങനെയായിരുന്നു വില. ഒരു കുട്ട പൊടിമീന്‍ 1200 രൂപയ്ക്കാണ് ഇന്നലെ വിറ്റത്.

ഡിസ്‌കോ വള്ളങ്ങള്‍ക്ക് നെയ്മീന്‍, കേര, ചൂര എന്നിവയും കിട്ടുന്നുണ്ട്. നെയ്മീന്‍ കിലോയ്ക്ക് 650 രൂപയും കേര 270 രൂപയും ചൂര 140 രൂപയുമായിരുന്നു വില. മാരാരിക്കുളം തീരത്ത് മത്തി കിലോയ്ക്ക് 80,160 രൂപ വരെ വിലയില്‍ ഇന്നലെ വിറ്റു. അയല 100 200 രൂപ വരെയും ചെമ്മീന്‍ 300 400 രൂപ വരെയും വിലയ്ക്കാണ് തീരത്തു വിറ്റത്.

Top