കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

fire

കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിലെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Top