കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊച്ചി: കൊച്ചി അങ്കമാലി കറുകുറ്റിയില്‍ ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. ഒംനി വാനാണ് ഓടികൊണ്ടിരിക്കുമ്പോള്‍ കത്തിയത്. പുളിയനം കല്‍ക്കുഴി വീട്ടില്‍ വിശ്വംഭരന്റേതാണ് വാഹനം. ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. കാര്‍ ഭാഗീകമായി കത്തിനശിച്ചു. സംഭവത്തെത്തുടര്‍ന്ന് ഇവിടെ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിലെ കുണ്ടന്നൂരിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു.

Top