കൊച്ചി നഗരത്തിലെ വന്‍ വ്യാജ വിദേശ സിഗരറ്റ് പിടികൂടി എക്‌സൈസ്

കൊച്ചി: കൊച്ചി നഗരത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന അന്‍പതിനായിരത്തിലധികം പാക്കറ്റ് വ്യാജ സിഗരറ്റ് എക്‌സൈസ് സംഘം പിടികൂടി. നഗരത്തില്‍ വിദേശ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ വ്യാജ സിഗരറ്റ് കച്ചവടം നടക്കുന്നതായി എക്‌സൈസിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറൈന്‍ ഡ്രൈവിന് സമീപത്തെ ഒരു കടയില്‍ നിന്നും വ്യാജ വിദേശ സിഗരറ്റ് പിടികൂടിയത്.

തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കടയുടമയെ ചോദ്യം ചെയ്തപ്പോള്‍ തേവര ജംഗ്ഷനിലുള്ള മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് സിഗരറ്റ് ലഭിക്കുന്നതെന്ന് മൊഴി നല്‍കി. തുടര്‍ന്ന് സംഘം തേവര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ബോംബെ ബോംബെ സ്റ്റോര്‍ എന്ന കടയില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ സിഗരറ്റിന്റെ വന്‍ ശേഖരം കണ്ടെത്തിയത്.

സിഗരറ്റിന് പുറമെ സിഗരറ്റ് പേപ്പര്‍, ഹുക്കയിലു മറ്റും ഉപയോഗിക്കുന്ന വിവിധ തരം പുകയില, പുകയിലയില്‍ ചേര്‍ക്കുന്നതിനുള്ള സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ പിടികൂടി. കടയുടമയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Top