പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാന്‍: പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാനാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ ഫോണ്‍ വിളി ഗൂഢാലോചനയുടെ ഭാഗമാണെന്നും ആയതിനാല്‍ ഇതിനെ പ്രത്യേക കേസായി കണക്കാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

തന്നെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിച്ച്‌ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് പ്രോസിക്യൂഷന്‍ വാദം.

Top