ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും.

കേസില്‍ തനിക്കെതിരേ കുറ്റം ചുമത്തിയത് നിയമപരമല്ലെന്ന് കാണിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം കിട്ടിയില്ലെന്നും തനിക്കെതിരേയും മറ്റു പ്രതികള്‍ക്കെതിരേയുമുള്ള കുറ്റങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് ഒരുമിച്ച് കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.

കേസില്‍ ഈ മാസം വിചാരണ തുടങ്ങാനിരിക്കെയാണ് ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Top