തിങ്കളാഴ്ച കുറ്റം ചുമത്തും, പ്രതികള്‍ കോടതിയില്‍ ഉണ്ടാകണം; ദിലീപ് ഹൈക്കോടതിയിലേക്ക്?

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി ദിലീപ് ഹാജരാകാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം തിങ്കളാഴ്ച ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം എന്നും അന്നേ ദിവസം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുമെന്നും കോടതി വ്യക്തമാക്കി.

അതിവേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും കോടതി പ്രതിഭാഗത്തെ അറിയിച്ചു.

തിങ്കളാഴ്ച അടച്ചിട്ട കോടതിമുറിയില്‍ ദിലീപടക്കമുള്ള എല്ലാ പ്രതികള്‍ക്കും മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കും. അതിനാല്‍ പ്രതികള്‍ ഹാജരായേ തീരൂ എന്നായിരുന്നു കോടതി അറിയിച്ചത്.

അതേസമയം വിടുതല്‍ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും എന്ന വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അടുത്ത ആഴ്ചയാകും ദിലീപ് കോടതിയെ സമീപിക്കുക.

Top