ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

നടിയെ ആക്രമിച്ച കേസും, പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസും ഒറ്റക്കേസായി പരിഗണിച്ച് കുറ്റം ചുമത്തിയതിന് എതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.

Top