അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് സ്റ്റേ

JACOB THOMAS

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ പുറപ്പെടുവിച്ച അന്വേഷണത്തിന് സ്റ്റേ പ്രഖ്യാപിച്ച് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.

സ്വകാര്യ വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്നാമത്തെ തവണയാണ് ജേക്കബ് തോമസ് അന്വേഷണം നേരിടുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ സ്രാവുകള്‍ക്കൊപ്പം നീന്തുന്നുവെന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.

Top