കാറിടിച്ച് വീഴ്ത്തിയ സംഭവം; എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ കേസ്

കൊച്ചി: വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ വധശ്രമത്തിന് കേസ്. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നല്‍കിയതോടെ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് ആരോപണത്തില്‍ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ പ്രതിഷേധിച്ചിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്റ് രാഹുല്‍ പേരാളം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നായിരുന്നു പരാതി.

ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. തലയിലടക്കം പരുക്കേറ്റ വിദ്യാര്‍ഥി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Top