കൊറോണ; ഇറ്റലി,കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്നും എത്തിയ രണ്ട് തമിഴ്‌നാട് സ്വദേശികളും കുവൈറ്റില്‍ നിന്നും എത്തിയ ഒരാളുമാണു ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി. നിരീക്ഷണപട്ടികയില്‍നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു.

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ബോധവത്ക്കരണ ക്ലാസുകള്‍ നടന്നുവരികയാണ്.

Top