കൊറോണ ഭീതിക്കിടെ കൊച്ചിയില്‍ ഇറ്റാലിയന്‍ ആഢംബരക്കപ്പല്‍; ആശങ്കയില്ല

കൊച്ചി: കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ ആഡംബരകപ്പലായ കോസ്റ്റ വിക്ടോറിയ കൊച്ചി തുറമുഖത്ത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 459 യാത്രക്കാര്‍ കൊച്ചിയിലിറങ്ങി.

മാത്രമല്ല എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ആര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പോര്‍ട്ട് ട്രെസ്റ്റ് വ്യക്തമാക്കി. എന്നാല്‍ കപ്പല്‍ അടുത്ത കാലത്ത് ഇറ്റലിയിലേക്ക് പോയിട്ടില്ലെന്നാണ് കോസ്റ്റ വിക്ടോറിയ അധികൃതര്‍ പറയുന്നത്.

കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയില്‍ ഇതിനോടകം 79 പേരാണ് മരിച്ചത്. ഇന്ത്യയിലെത്തി 15 ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ചാവ്ല ക്യാമ്പില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top