കൊറോണ; കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പഞ്ചിങ് താത്കാലികമായി നിര്‍ത്തിവെച്ചു

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പഞ്ചിങ് താത്കാലികമായി നിര്‍ത്തിവെച്ചു.മാത്രമല്ല പത്തനംതിട്ട സ്വദേശികള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് വിവിധ കമ്പനികള്‍ ഇത് സംബന്ധിച്ച ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

14 പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കമ്പനികളുടെ നടപടി. അതേസമയം, സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് തീരുമാനം.

എന്നാല്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തില്‍ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെ രാജ്യത്ത് ജമ്മുകശ്മീര്‍,ഡല്‍ഹി, ഹരിയാന സര്‍ക്കാരുകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കിയിരുന്നു.

Top