കണ്ടെയ്‌നര്‍ റോഡ് ടോള്‍ പിരിവ്: തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി :കളമശ്ശേരി വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍
നിര്‍ദേശം നല്‍കി.

ടോള്‍ പിരിവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലോറി ഉടമകളും പ്രദേശവാസികളും സമരം നടത്തി വരുന്നതിനിടെയാണ് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ ഉത്തരവ്.

ഇന്ന് മുതല്‍ കണ്ടെയ്‌നര്‍ ട്രെയിലറുകളും വാണിജ്യ വാഹനങ്ങളും റോഡില്‍ നിര്‍ബന്ധമായും ടോള്‍ നല്‍കണമെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഫെബ്രുവരി 16ന് എം.പിയുടെയും എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി.

ലോറി ഉടമകളുടെ സമരം കൊച്ചി തുറമുഖത്തെ ചരക്കു നീക്കത്തെ വരെ ബാധിച്ചിരിക്കുന്ന സമയത്താണ് ജില്ലാ കലക്ടര്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രൊഫ. കെ.വി തോമസ് എം.പി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

Top