കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ എം.ആര്‍.ഐ സ്‌കാനിങ്ങ് പൂര്‍ത്തിയായി

കൊച്ചി: അപൂര്‍വ്വ രോഗം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ എം.ആര്‍.ഐ സ്‌കാനിങ്ങ് പൂര്‍ത്തിയായി. നെഞ്ചിനകത്ത് വലതു വശത്തായി ഒന്നിലധികം സിസ്റ്റുകളുണ്ടെന്നും രക്തത്തില്‍ അണുബാധയുണ്ടെന്നും കണ്ടെത്തിയിരുന്നു. അണുബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

പാലക്കാട് സ്വദേശികളായ സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിനാണ് അപൂര്‍വ്വ രോഗം പിടിപ്പെട്ട് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുളളത്. 38 ദിവസം പ്രായമായ കുഞ്ഞിന് കൈയ് ലോതെറാക്‌സ് എന്ന അപൂര്‍വ്വ രോഗമാണ് കണ്ടെത്തിയത്. മുലപ്പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് ഇറങ്ങിപോകുന്ന രോഗമാണിത്.

നെഞ്ചിനകത്ത് വലതു വശത്തായി ഒന്നിലധികം സിസ്റ്റുകളുണ്ടെന്ന് എം.ആര്‍.ഐ സ്‌കാനിങ്ങില്‍ കണ്ടെത്തി. രക്തത്തില്‍ അണുബാധയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അണുബാധ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അണുബാധ പരിഹരിച്ചാലേ സര്‍ജറി നടത്താനാവുകയുള്ളൂ. വരുന്ന ബുധനാഴ്ച സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാധ്യമ വാര്‍ത്തകള്‍ കണ്ടറിഞ്ഞ ആരോഗ്യ മന്ത്രി കെ. കെ ഷൈലജ ചികിത്സ ചിലവ് ഏറ്റെടുത്തതായി അറിയിച്ചു.

Top