കഞ്ചാവിന് പുറമെയുള്ള ലഹരിയും താരങ്ങള്‍ ഉപയോഗിക്കുന്നു:ബാബുരാജ്

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ എക്‌സിക്യൂട്ടീവ് അംഗം നടന്‍ ബാബുരാജ്. സിനിമക്കുള്ളില്‍ ലഹരി ഉപയോഗം ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്നും കാരവാനില്‍ മാത്രമല്ല കാറുകളിലും താമസ സ്ഥലങ്ങളിലും പരിശോധന വേണമെന്നും കഞ്ചാവിന് പുറമെയുള്ള ലഹരിയും താരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ഷെയിന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പ്രസ്സ് മീറ്റില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സിനിമാ മേഖലയിലെ ലഹരിമരുന്ന്‌ ഉപയോഗത്തെക്കുറിച്ചും സിനിമയ്ക്കായി വരുന്ന താരങ്ങള്‍ കാരവാനില്‍ തന്നെ ഇരിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണം ആവശ്യമാണെന്നും അസോസിയേഷന്‍ ഉന്നയിച്ചിരുന്നു.ഈ സംഭവത്തില്‍ പ്രതികരണമായാണ് ബാബു രാജ് രംഗത്ത് വന്നത്.

Top