കൊച്ചി ജലമെട്രോ ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും

കൊച്ചി : കൊച്ചിയുടെ വികസന ഭൂപടത്തില്‍ പുതിയ ഒരു പൊന്‍തൂവല്‍കൂടി. കൊച്ചി ജലമെട്രോ 2019 ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ 72 കോടി രൂപയുടെ ഭരണാനുമതി ഉടന്‍ ലഭിക്കും.

19 ബോട്ട് ജെട്ടികളായിരിക്കും കൊച്ചി ജലമെട്രോയിലുണ്ടാവുക. സാധാരണ റോഡ് ഗതാഗതത്തിന്റെ നാലില്‍ ഒരു സമയം കൊണ്ട് യാത്രപൂര്‍ത്തീകരിക്കാനാവും. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റര്‍ കായല്‍പരപ്പിലൂടെയാവും കൊച്ചി ജലമെട്രോ സര്‍വീസ് നടത്തുക.

മുന്‍സിപ്പല്‍, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ പരിധിക്കപ്പുറത്തായിരിക്കും ജലമെട്രോയുടെ നിര്‍മാണമെന്ന ഉറപ്പും സംസ്ഥാന സര്‍ക്കാര്‍ കെ.എം.ആര്‍.എല്ലിന് നല്‍കി കഴിഞ്ഞു. തേവരയിലും കാക്കനാടുമായിരിക്കും യാര്‍ഡുകള്‍. കെ.എം.ആര്‍.എല്ലിന് കീഴില്‍ രൂപീകരിക്കുന്ന ഉപകമ്പനിക്കായിരിക്കും ജലമെട്രോയുടെ നടത്തിപ്പ് ചുമതല.

Top