വിഴിഞ്ഞം തുറമുഖം; പദ്ധതി വൈകിയാല്‍ നഷ്ടപരിഹാരം ഈടാക്കും, കടകംപളളി

kadakampally-surendran

കൊച്ചി: വിഴിഞ്ഞം തുറമുഖം പദ്ധതി വൈകിയാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടിവരുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രകൃതി ദുരന്തങ്ങളോ നിയമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമോ പദ്ധതി വൈകിയാല്‍ നഷ്ടപരിഹാരം നല്‍ കേണ്ടതില്ലെന്നാണ് കരാറിലുള്ളതെന്ന് വിഴിഞ്ഞം അദാനി സീപോര്‍ട്ട് സി.ഇ.ഒ രാജേഷ് ഝാ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റും പാറമട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറിയതുമാണ് പദ്ധതി വൈകിപ്പിക്കാന്‍ കാരണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top