കൊച്ചിയ്ക്ക് വന്‍ പദ്ധതികള്‍; മത്സ്യബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിയ്ക്കും

ന്യൂഡല്‍ഹി: കൊച്ചി മത്സബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. കൊച്ചി, ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങള്‍ വികസിപ്പിക്കും. രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. അതേസമയം, സ്റ്റാര്‍ട്ട് അപ്പുകളുടെ മാര്‍ജിന്‍ മണി 25ല്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. സ്റ്റാര്‍ട്ട് അപ്പുകളുടെ നികുതിയിളവ് ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയിട്ടുണ്ട്.

കൊച്ചി മെട്രോ 1967 കോടി വകയിരുത്തി പ്രഖ്യാപനം മെട്രോയുടെ രണ്ടാംഘട്ട സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കുന്നതാണ്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം നിര്‍മാണം. പുതിയ മെട്രോ നയം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതിനു തടസമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 10 ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങള്‍ക്കു മാത്രം മെട്രോ അനുമതി നല്‍കിയാല്‍ മതിയെന്ന തീരുമാനമുള്ളതിനാല്‍ രാഷ്ട്രീയ തീരുമാനമെടുക്കാതിരിക്കുന്നതിന് ഇടയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

 

Top