ടി-20 ലീഗിനായി കൊച്ചി ടസ്‌ക്കേഴ്‌സ് മൂന്ന് കോടി മുടക്കി പുതിയ ടീമിനെ സ്വന്തമാക്കി

kochi duskers

കൊച്ചി: പുതിയ ടീമിനെ സ്വന്തമാക്കി കൊച്ചി ടസ്‌ക്കേഴ്‌സ്. മൂന്ന് കോടി മുടക്കിയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി20 ലീഗിനുവേണ്ടി കൊച്ചി ടസ്‌ക്കേഴ്‌സ് പുതിയൊരു ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലിന്റെ ഒരു സീണില്‍ മാത്രമാണ് പുതിയ ടീം കളിച്ചിട്ടുള്ളത്.

മുകേഷ് പട്ടേലാണ് പുതിയ ടീമിനെ സ്വന്തമാക്കിയത്. മാര്‍ച്ച് 11 മുതല്‍ 21 വരെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി20 ലീഗ് നടക്കുന്നത്. ഐഐഎഫ്എല്‍ ഗ്രൂപ്പും വിസ്‌ക്രാഫ്റ്റുമാണ് ലീഗ് നടത്താന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ലൈസന്‍സ് സ്വന്തമാക്കിയിട്ടുളളത്. പ്രാദേശിക താരങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.

മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് എന്നീ ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. 2011ല്‍ ശ്രീശാന്ത് ഉള്‍പ്പെടുന്ന താരനിരയെ കളത്തിലിറക്കി കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിന് ഇറങ്ങിയിരുന്നു. എന്നാല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കുകയായിരുന്നു.

Top