കൊച്ചി മാറുന്നു; ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്‌ലറ്റുമായി കൊച്ചി

കൊച്ചി: കൊച്ചിയിൽ ഇനി ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്ലറ്റും. കൊച്ചി കപ്പൽശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നറുകൾ ശൗചാലയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എറണാകുളം എം ജി റോഡിലാണ് ആദ്യ ടോയലെറ്റ് തുറന്നത്. ‘വൃത്തിയും വെടിപ്പുമുള്ള പൊതു ശൗചാലയങ്ങൾ’ എന്ന കൊച്ചി കപ്പൽശാലയുടെ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നർ ടോയലെറ്റുകൾ നിർമ്മിക്കുന്നത്.

20 അടി വിസ്തീർണമുള്ള കണ്ടെയ്നർ ടോയ്‌ലെറ്റാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും ട്രാൻസ് ജെൻഡേഴ്സിനും പ്രത്യേകം ടോയലറ്റുകളും ഉണ്ട്. ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി പ്രത്യേകം നിർമ്മിക്കുന്ന ആദ്യ പൊതു ശൗചാലയം കൂടിയാണിത്.

Top