വീണ്ടും കുതിച്ച് സ്വര്‍ണവില; ഗ്രാമിന് 3,590 രൂപ, പവന് 28,720 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വില ഗ്രാമിന് 3,590 രൂപയും, പവന്‍ വില 28,720 രൂപയുമായാണ് ഉയര്‍ന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,500 ഡോളര്‍ കടന്നിട്ടുണ്ട്. രൂപയുടെ വിനിമയനിരക്ക് 71. 55 ല്‍ എത്തിയതിനു ശേഷം ഇപ്പോള്‍ 71. 29 ആണ്. പ്രധാനമായും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് ആഭരണ വിപണിയിലെ മാറ്റത്തിന് കാരണം.

ലോകം ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതിനാല്‍ പുതുവത്സരത്തിന് ശേഷം മാത്രമേ വിപണികള്‍ സജീവമാകുകയുള്ളൂ. വില ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്ക വിപണിയിലുണ്ട്. കേരളത്തില്‍ വിപണി നിലിവില്‍ ദുര്‍ബലമാണ്. അടുത്ത ദിവസങ്ങളില്‍ പുതുവത്സരം വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

Top