കൊച്ചി തിരുമല ദേവസ്വം വക ആന തിരുമല ഗജേന്ദ്രന്‍ ചരിഞ്ഞു

ele

മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം വക ആന തിരുമല ഗജേന്ദ്രന്‍ ചരിഞ്ഞു. വൈകുന്നേരം മൂന്നുമണിയോടെ പാടശേരി പറമ്പില്‍ ആന കുടാരത്തിലായിരുന്നു ആന ചരിഞ്ഞത്. ക്ഷേത്രത്തില്‍ വൈശാഖ പൗര്‍ണമി ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.

44 വയസുള്ള ഗജേന്ദ്രന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ദേവസ്വത്തിന് നേരത്തെ ഉണ്ടായിരുന്ന തിരുമല രാമദാസ് എന്ന ആന ചരിഞ്ഞതിനെ തുടര്‍ന്നാണ് കൊച്ചിയിലെ ഏതാനും ഭക്തര്‍ ചേര്‍ന്ന് ഗോശ്രീപുരം തിരുമല ക്ഷേത്രത്തില്‍ 1998 ല്‍ നടയിരുത്തിയതായിരുന്നു ഗജേന്ദ്രനെ.

Top