ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ കറക്കം; യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍.

എറണാകുളം സ്വദേശികളായ ഷഹീദ്, അനീഷ് എന്നിവരെയാണ് തേവരയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമിലാണ് യുവാക്കള്‍ ബൈക്കില്‍ എത്തിയതെങ്കിലും സംശയത്തെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയതോടെ ഇവര്‍ പിടിയിലാവുകയായിരുന്നു.

അതേസമയം, ലോക്ക്ഡൗണില്‍ ഫുഡ് ഡെലിവറിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ച് ഇളവ് അനുവദിച്ചിരുന്നു.

Top