എറണാകുളത്തെ കുടിവെള്ള ടാങ്കര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: കുടിവെള്ള ടാങ്കര്‍ ഉടമകള്‍ എറണാകുളത്ത് നടത്തി വന്ന സമരം പിന്‍വലിച്ചു. കലക്ടറുമായി നടത്തി വന്ന ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍ കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ ചര്‍ച്ചയില്‍ ധാരണ ആയിട്ടില്ല.

നിലവില്‍ കുടിവെള്ളമായി വിതരണം ചെയുന്ന വെള്ളം കെട്ടിട അവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണം എന്നാണ് കലക്ടറുടെ നിര്‍ദേശം. മാത്രമല്ല കെട്ടിട ആവശ്യത്തിനുള്ള വെള്ളം എന്ന് ടാങ്കറിനു പുറത്ത് രേഖപ്പെടുത്തുകയും വേണമെന്ന് കലക്ടര്‍ പറഞ്ഞു.

ഈ നിര്‍ദേശങ്ങള്‍ ടാങ്കര്‍ ഉടമകള്‍ അംഗീകരിച്ചു. ടാങ്കറുകള്‍ നിറം മാറ്റം വരുത്താന്‍ 20 ദിവസം സമയം നല്‍കി. ജില്ലയില്‍ 13 ഇടങ്ങളില്‍ മാത്രമാണ് വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള സ്റ്റേഷനുകള്‍ ഉള്ളൂ.

നിലവില്‍ വളരെ കുറച്ചു ടാങ്കറുകള്‍ മാത്രം ആണ് വാട്ടര്‍ അതോറിട്ടിയില്‍ നിന്ന് കുടിവെള്ളം ശേഖരിക്കുന്നത്. അതുകൊണ്ട് തന്നെ മാളുകള്‍, ആശുപത്രികള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും.

Top