പൗരത്വ ഭേദഗതി നിയമം; ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌കരിക്കും: സാവിത്രി ശ്രീധരന്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പല സംഘടനകളും രംഗത്തെത്തിയരുന്നു. ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി നടി സാവിത്രി ശ്രീധരന്‍.

സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പ്രതിഷേധം കൂടിയാണിതെന്നും സാവിത്രി ശ്രീധരന്‍ പറഞ്ഞു. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടിയാണ് സാവിത്രി ശ്രീധരന്‍.

നേരത്തെ തന്നെ സുഡാനി ഫ്രം നൈജീരിയ സംവിധായകനായ സക്കരിയയും തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നും എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു. ഡല്‍ഹിയില്‍ പുരസ്‌കാര പരിപാടികള്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകരുടെ ഈ പ്രതിഷേധം.

Top