Kochi start up village end

കൊച്ചി: വിദ്യാര്‍ത്ഥികളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിയ്ക്കുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പ്രവര്‍ത്തനമവസാനിപ്പിയ്ക്കുന്നു.

വില്ലേജിലൂടെയുള്ള കത്തിടപാടുകളും മറ്റു വിനിമയങ്ങളും അവസാനിപ്പിക്കണമെന്ന് ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന സംരംഭകര്‍ക്ക് സന്ദേശം ലഭിച്ചു. സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലേക്ക് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ മാറാന്‍ പോകുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് അധികൃതര്‍ കഴിഞ്ഞ ദിവസം സംരംഭകര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ വില്ലേജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

മോബ് മി എന്ന സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നിരുന്നത്. ജനുവരി ഒന്ന് മുതല്‍ മോബ് മീയ്ക്ക് വില്ലേജിന്റെ നടത്തിപ്പില്‍ ചുമതലയുണ്ടാവില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ട് അപ്പ് മിഷനായിരിക്കും തുടര്‍ന്ന് വില്ലേജിന്റെ ഏകോപനം നടത്തുക. നിലവിലെ കമ്പനികള്‍ സ്റ്റാര്‍ട്ട് അപ്പില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് മിഷനുമായി പുതിയ കരാറില്‍ ഏര്‍പ്പെടേണ്ടി വരുമെന്നാണ് സൂചന.

Top