കൊച്ചി മേയര്‍ക്കെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിനെതിരെ ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. മേയര്‍ക്കെതിരെ 33 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. 74 അംഗ കൗണ്‍സിലില്‍ 38 പേരുടെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. 38 യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

കൊച്ചി മേയര്‍ സൗമിനി ജെയിന്റെ നാല് വര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.

Top