തെറ്റുണ്ടെന്ന ബോധ്യമുള്ളത് കൊണ്ടാണ് സഭ എഴുത്തുകാരെ മാറ്റി നിര്‍ത്തുന്നത്‌: ബെന്യാമിന്‍

കൊച്ചി: ഒരു കന്യസ്ത്രീയുടെ പുസ്തകത്തെ കത്തോലിക്ക സഭ പേടിക്കുന്നതെന്തിനെന്ന് ബെന്യാമിന്‍. ഇന്നലെ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ ആത്മകഥ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കന്യാസ്ത്രീയേയും അവരുടെ പുസ്തകത്തേയും കത്തോലിക്ക സഭ പേടിക്കുന്നതെന്തിന് ഇതിന്റെ അര്‍ത്ഥം തെറ്റായ ആളുകളാണ് സഭയെ നയിക്കുന്നതെന്നാണ്. തെറ്റ് ഉണ്ടെന്ന ബോധ്യം കൊണ്ടാണ് സഭ എഴുത്തുകാരെ മാറ്റി നിര്‍ത്തുന്നത്. സമൂഹത്തില്‍ നടമാടുന്ന ജീര്‍ണതകള്‍ സഭയെയും ബാധിച്ചിരിക്കുന്നതായും ബെന്യാമിന്‍ പ്രകാശന ചടങ്ങില്‍ പറഞ്ഞു.സംവിധായിക വിധു വിന്‍സെന്റ്, അഡ്വ. എം.എസ്. സജി, സഞ്ജീവ് എസ്. പിള്ള, എം.കെ. രാംദാസ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

നിരവധി കന്യാസ്ത്രീകളുടെ മനസ്സാക്ഷിയില്‍ തൊട്ടാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. സ്ത്രീയെ സ്ത്രീയായി കാണാനും അവളെ അംഗീകരിക്കാനും തയാറാകുമ്പോഴെ സമൂഹത്തില്‍ തുല്യത ഉണ്ടാവൂ എന്നും ഈ പുസ്തകത്തില്‍ പ്രതികാരം ഇല്ലെന്നും പൗരോഹിത്യത്തിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെയാണ് താന്‍ ശബ്ദിക്കുന്നതെന്നും സിസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Top