ഷെയിനിന്‌ വിലക്ക് ; ചെലവായ തുക നല്‍കാതെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ല

കൊച്ചി: മലയാള സിനിമയിലെ യുവതാരം ഷെയിന്‍ നിഗത്തിന് നിര്‍മ്മാണ സംഘടനകളുടെ വിലക്ക്. മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്‌നിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. 2 സിനിമകള്‍ക്കായി ചെലവായ 7 കോടി രൂപ നല്‍കാതെ ഷെയിനിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

വെയില്‍,കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനച്ചു. വിലക്കിന്റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സിനിമ സെറ്റുകളില്‍ എല്‍.എസ്.ടി പോലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ചില താരങ്ങള്‍ കാരവാനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാറില്ലെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു. ആയതിനാല്‍ ലോക്കഷനില്‍ പൊലീസ് പരിശോധന വേണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.

Top