വിവാദങ്ങള്‍ക്ക് വിട; ഷെയ്ന്‍ നാളെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ചെയ്യും

കൊച്ചി: നാളെ ഷെയ്ന്‍ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ചെയ്യും. സിനിമാ നിര്‍മ്മാതാക്കളും ഫെഫ്കയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്. ഉടന്‍ തന്നെ മറ്റ് സിനിമകളും പൂര്‍ത്തിയാക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്നലെ അമ്മ യോഗത്തില്‍ ഷെയ്ന്‍ അറിയിച്ചിരുന്നു. മാത്രമല്ല വെയില്‍,ഖുര്‍ബാനി ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ തയ്യാറെന്നും രേഖാമൂലം അറിയിക്കുകയും ചെയ്തു.

രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top