കൊച്ചിയിലെ മോഷണ പരമ്പര:ബെംഗളുരുവില്‍ നിന്നും ഒരാള്‍ കൂടി പൊലീസിന്റെ പിടിയില്‍

arrest

കൊച്ചി: കൊച്ചിയില്‍ വീട്ടുകാരെ കെട്ടിയിട്ട കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ബെംഗളൂരുവില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കവര്‍ച്ചയില്‍ നേരിട്ട പങ്കെടുത്തയാളല്ല ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യ ആസൂത്രകന്‍ നസീര്‍ഖാന്റെ മരുമകന്‍ ഷമീം ആണ് പിടിയിലായത്.

ഷമീമില്‍ നിന്നും നസീര്‍ഖാന്റെ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ മൂന്നു പേരെയും കേരളത്തില്‍ എത്തിച്ചു. മുഖ്യപ്രതിയുടെ മരുമകനാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നതെന്നാണ് സൂചന. 11 അംഗസംഘമാണ് അന്ന് കവര്‍ച്ച നടത്തിയത്.

ബംഗ്ലാദേശില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി പല സംസ്ഥാനങ്ങളിലായി കവര്‍ച്ച നടത്തുകയായിരുന്നു.

Top