കൊച്ചി നഗരത്തില്‍ ഏറ്റവും മോശപ്പെട്ട റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴില്‍: അമിക്കസ് ക്യൂറി

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഏറ്റവും അപകടകരമായതും മോശപ്പെട്ടതുമായ റോഡ് കോര്‍പ്പറേഷന്റെ കീഴിലാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി.

മോശപ്പെട്ട റോഡുകളുടെ ചിത്രങ്ങള്‍ സഹിതം അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിമര്‍ശനം.

പലസ്ഥലങ്ങളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. എന്നാല്‍, അറ്റകുറ്റപ്പണി പൂര്‍ത്തിയായ ചിലയിടങ്ങളില്‍ വീണ്ടും കുഴി രൂപപ്പെട്ടിട്ടുണ്ട്. ടാറിംഗിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലെ

Top