കൊച്ചിയിലെ റോഡുകള്‍; ഹൈക്കോടതിയില്‍ ഇന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: കൊച്ചിയിലെ പല റോഡുകളും മോശമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ വിനയ ഭട്ട്,ദീപക്ക്,കൃഷ്ണ എന്നീ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്.

അവര്‍ നേരിട്ട് സന്ദര്‍ശിച്ച് റോഡിന്റെ സ്ഥിതി വിലയിരുത്തുകയും റോഡുകളിലെ അപകടക്കുഴികള്‍ കണ്ടെത്തുകയും ചെയ്തു. റോഡുകളിലെ കുഴികളുടെ ഫോട്ടോകള്‍ സഹിതമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഹൈക്കോടതി കേസ് നാളെ പരിഗണിക്കും. യദുലാലിന്റെ മരണത്തെക്കുറിച്ചുള്ള മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top