kochi rape

BEAT

കൊച്ചി: ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. വൈറ്റിലയ്ക്കടുത്ത് തൈക്കൂടത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ രണ്ട് അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ ആസ്പത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കെതിരെ മരട് പൊലീസ്‌ കേസെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Top