കൊച്ചി തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

കൊച്ചി : തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്.സ്വർണം എത്തിച്ചത് അൽത്താഫ് ആണെന്നും, ഇതിന് മുൻപും  തുറമുഖം വഴി പ്രതികൾ ചേർന്ന് സ്വർണം കടത്തിയെന്നും ഡി ആർ ഐ അറിയിച്ചു.

ഏഴരക്കോടിയോളം വിലവരുന്ന 14.7 കിലോ സ്വർണമാണ് പരിശോധനയ്ക്കിടെ തുറമുഖത്തു നിന്നും പിടികൂടിയത്. ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ സ്വർണം റഫ്രിഡ്ജറേറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കണ്ടെയ്നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡിആർഐ പരിശോധന നടത്തിയിരുന്നു.

സ്വർണക്കടത്ത് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനയാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തുറമുഖം വഴിയും സ്വർണം കടത്താനുള്ള ശ്രമം.

Top