കൊച്ചിയില്‍ നിന്നും ഏഴംഗ ഗുണ്ടാസംഘം പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചി മുനമ്പത്ത് നിന്നും ഏഴംഗ ഗുണ്ടാസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഹോട്ടലില്‍ നടത്തിയ റെയ്ഡിനിടയിലാണ് ഗുണ്ടാസംഘം പിടിയിലായത്.

തമിഴ്‌നാട്ടിലെ നിരവധി കൊലപാതക കേസുകളില്‍ പ്രതികളായവരാണ് പിടിയിലായതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഘം കൊച്ചിയില്‍ എത്തിയത് പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്താന്‍ ആണെന്നാണ് വിവരം ലഭിക്കുന്നത്. കൂടാതെ കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Top