kochi police

police Case

കൊച്ചി: മദ്യപിച്ചതിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊലീസ് ലോക്കപ്പിലിട്ടു.

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.

വിവരമറിഞ്ഞ് അര്‍ദ്ധരാത്രി പൊലീസ് സ്റ്റേഷനില്‍ കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പരിശോധന നടത്തി.

വൈദ്യപരിശോധന നടത്തി നിയമപ്രകാരം മാത്രം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സംഭവത്തില്‍ എസ് ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്ത് കാറിലെത്തിയ മൂന്നു യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത് എസ്‌ഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.

Top