അഴിമതി കേസ്; അറസ്റ്റ് ഭയക്കുന്നില്ല, മുന്‍കൂര്‍ ജാമ്യം വേണ്ട: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടിന്‍മേല്‍ പ്രതികരണവുമായി മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. കേസില്‍ അറസ്റ്റ് ഭയക്കുന്നില്ലെന്നും മുന്‍കൂര്‍ ജാമ്യം തനിക്ക് വേണ്ടെന്നും അദ്ദേഹം അറിയിച്ചു.

തന്റെ വസതിയില്‍ റെയ്ഡ് നടന്നത് സ്വാഭാവിക നടപടി മാത്രമാമെന്നും കേസില്‍ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലുള്ള വസതിയില്‍ കള്ളപ്പണക്കേസുമായി ബന്ധ്‌പെട്ട് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അതിന് പിന്നാലെ ഇന്ന് കോഴിക്കോടുളള ചന്ദ്രിക ഓഫീസിലും റെയ്ഡ് നടത്തി.

അതേസമയം,കള്ളപ്പണം സമ്പാദിച്ചതിന്റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കും പാലാരിവട്ടം കേസില്‍ പ്രതി ചേര്‍ത്തതിന്റെ റിപ്പോര്‍ട്ട് വിജിലന്‍സിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

Top