നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഡംബലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ കുവൈത്തില്‍ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി.

നെടുമ്പാശ്ശേരിയില്‍ വെച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.

Top