വ്യാജ വിസ തട്ടിപ്പ്; നെടുമ്പാശ്ശേരിയില്‍ 3 ചെന്നൈ സ്വദേശികള്‍ പിടിയില്‍

കൊച്ചി: നെടുമ്പോശ്ശേരിയില്‍ നിന്ന് വ്യാജ വിസയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ചെന്നൈ സ്വദേശികള്‍ പിടിയില്‍. ചെന്നൈ സ്വദേശികളായ സിദ്ദിഖ് അഹമ്മദ്, കുമാര്‍, നിഷ രമേശ് എന്നിവരാണ് പിടിയിലായത്.

പാസ്സ്‌പോര്‍ട്ടിലെ സ്റ്റാമ്പ് ചെയ്ത വിസയില്‍ കൃത്രിമം കാണിച്ചാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വലാലംപൂര്‍ വഴി ഇവര്‍ കടക്കാന്‍ ശ്രമിച്ചതെന്ന് എമിഗ്രേഷന്‍ വിഭാഗം പറഞ്ഞു.

Top