കൊറോണ; സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നെടുമ്പാശ്ശേരി വിമാനത്താവളം

കൊച്ചി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ ഭാഗമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഇതോടെ പ്രവേശനം വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമാക്കിയിരിക്കുകയാണ്. സുരക്ഷാ നടപടികളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

നേരത്തെ കരിപ്പൂര്‍ വിമാനത്താവളവും സന്ദര്‍ശകര്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്. സന്ദര്‍ശക ഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സി.ഐ.എസ്.എഫും നിയന്ത്രണം ഏര്‍പ്പെടുത്തും. അതേസമയം,വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ പൊലീസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.

Top