നെടുമ്പാശ്ശേരിയില്‍ കഞ്ചാവ് വേട്ട; മൂലമ്പിള്ളി സ്വദേശി പിടിയില്‍

kanjavu

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബാഗേജിനകത്ത് കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരന്‍ പിടിയില്‍. മൂലമ്പിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച നിലയില്‍ അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ ബിനിലിനെ എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് പിടികൂടിയത്. പിന്നീട് ഇയാളെ എക്‌സൈസിന് കൈമാറി.

Top