കൊച്ചി മെട്രോ ട്രയല്‍ റണ്‍ തുടരുന്നു, വിജയിച്ചാല്‍ സര്‍വീസ് അടുത്ത മാസം

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ തുടരുന്നു.

ഒരു മാസം നടത്താനുദ്ദേശിക്കുന്ന ട്രയല്‍ റണ്‍ വിജയകരമായാല്‍ അടുത്ത മാസം അവസാന വാരത്തോടെ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന.

ഇതിനു മുന്നോടിയായി ട്രാക്കില്‍ വൈദ്യുതീകരണം, സിഗ്‌നല്‍ എന്നീ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നീ അഞ്ചു സ്റ്റേഷനുകളാണ് പാതയിലുള്ളത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാവധാനത്തിലാണ് മെട്രോ യാത്ര. എന്നാല്‍ പിന്നീട് അടുത്ത ട്രയല്‍ റണ്ണുകളില്‍ വേഗത കൂട്ടുന്നതാണ്.

സാങ്കേതിക പ്രശ്‌നങ്ങള്‍ ഇന്നലെ തന്നെ പരിഹരിച്ച് രാവിലെ പത്തരയ്ക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്.

Top