കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് എംഡി

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സര്‍വ്വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കെഎംആര്‍എല്‍ എംഡി.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഡല്‍ഹി മെട്രോയ്ക്ക് ശേഷം ലാഭത്തിലെത്തുന്ന മെട്രോ ആയി കൊച്ചി മാറുമെന്നാണ് എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞത്.

മഹാരാജാസ് മുതല്‍ തൈക്കൂടം വരെ മെട്രോ ഓടി തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. ദിവസേന ശരാശരി 45000 പേര്‍ സഞ്ചരിച്ചിരുന്ന സ്ഥാനത്ത് യാത്രക്കാരുടെ എണ്ണം 95000 വരെ എത്തി.

ഗതാഗതക്കുരുക്ക് ഏറെയുള്ള വൈറ്റില, സൗത്ത് തുടങ്ങിയ നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ എത്തിയതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.

Top