നിരക്കിളവ്; കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്നലെ മാത്രം 95,285 പേര്‍ മെട്രോയില്‍ യാത്ര ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ മാസം മൂന്ന് വരെ 39,936 യാത്രക്കാര്‍ മാത്രമായിരുന്നു മെട്രോയില്‍ യാത്ര ചെയ്തത്. എന്നാല്‍, മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വീസ് ദീര്‍ഘിപ്പിച്ചതും നിരക്കില്‍ ഇളവ് വരുത്തിയതും യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി.

ഓണത്തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 10,11,12 തിയതികളില്‍ മെട്രോയുടെ അവസാന സര്‍വ്വീസിന്റെ സമയം നീട്ടി. ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നും രാത്രി 11മണിക്ക് അവസാന ട്രെയിന്‍ പുറപ്പെടുന്ന രീതിയില്‍ ആണ് സമയം ക്രമീകരിച്ചത്.

Top