സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം

കൊച്ചി: മഹാരാജാസ് കോളജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം.

ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട്( ശനി) വരെ രാവിലെ ആറ് മണിക്ക് പകരം എട്ട് മണിമുതല്‍ ആയിരിക്കും സര്‍വീസ് ആരംഭിക്കുന്നത്.

സിഗ്‌നല്‍ സംവിധാനങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാനാണ് ഇത്തരത്തിലൊരു മാറ്റം വരുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ നാലുമുതല്‍ പഴയതുപോലെ സര്‍വീസ് ആറുമണിക്ക് ആരംഭിക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി. പുതുക്കിയ സമയക്രമത്തിനോട് എല്ലാവരും സഹകരിക്കണമെന്നും മെട്രോ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഒക്ടോബറില്‍ ആരംഭിക്കും.അതിന്നുമുന്നോടിയായി ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ഘട്ടത്തിന്റെ കമ്മീഷനിങ് പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നത്.

Top