കൊച്ചി മെട്രോ ഇനി മഹാരാജാസ് മുതല്‍ തൈക്കുടം വരെ; ഉദ്ഘാടനം ചൊവ്വാഴ്ച

കൊച്ചി: കൊച്ചി മെട്രൊ തൈക്കൂടം ലൈനില്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് മുഖ്യമന്ത്രി ഈ റൂട്ടില്‍ യാത്ര ചെയ്യും.

ഉദ്ഘാടനത്തിന് മുന്നോടിയായി കൊച്ചി മെട്രൊ തൈക്കൂടം ലൈനില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന തുടരുകയാണ്. ഇന്ന് വൈകിട്ടോടെ പരിശോധന പൂര്‍ത്തിയാക്കി അന്തിമാനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുളള പരിശോധനയില്‍ പൂര്‍ണ തൃപ്തിയാണ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

Top